ലഖ്നോ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും മുൻ ഐ.എ.എസ് ഉേദ്യാഗസ്ഥനുമായ എ.കെ. ശർമയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. ശനിയാഴ്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് അറിയിച്ചതാണ് ഇക്കാര്യം.
നേരന്ദ്രമോദിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥ വൃത്തങ്ങളിലെ പ്രമുഖനാണ് എ.കെ. ശർമ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ തകർന്ന സമ്പദ്വ്യവസ്ഥതെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ)യുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
എ.െക. ശർമക്ക് പുറമെ ലഖ്നോവിൽനിന്നുള്ള അർച്ച മിശ്രയെയും ബുലന്ദശഹറിൽ നിന്നുള്ള അമിത് വാൽമീകിയെയും സംസ്ഥാന ഘടകത്തിന്‍റെ സെക്രട്ടറിമാരായും നിയമിച്ചു.
രാജ്യസഭ എം.പി ഗീത ശാക്യയാണ് യു.പി മഹിള േമാർച്ച് പ്രസിഡന്‍റ്. സംസ്ഥാന മന്ത്രിസഭാംഗം കൂടിയായ പ്രാൻശു ദത്തിനെ യുവ മോർച്ചയുടെ ചുമതലയും ഏൽപ്പിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരെഞ്ഞടുപ്പിന് മുന്നോടിയായാണ് യു.പിയിലെ ബി.ജെ.പിയുടെ തലമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.