ന്യൂഡൽഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് പ്രധാ നമന്ത്രി നരേന്ദ്രമോദി. കൊറോണയെ സംബന്ധിച്ച നിർദേശങ്ങളടങ്ങിയ വിഡിയോ പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവ െച്ചു.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 110 ന് മുകളിലായി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത്. ഈ സമയത്ത് നിരവധി വ്യാജ വിവരങ്ങൾ പരക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കണം.
കൈകൾ നന്നായി കഴുകണം. മുഖത്ത് കൈകൊണ്ട് തൊടരുത്. വൃത്തിയില്ലാത്ത കൈകൊണ്ട് മൂക്കിലും വായിലുമെല്ലാം സ്പർശിച്ചാൽ വൈറസ് ബാധിക്കും. വ്യക്തിശുചിത്വം പാലിക്കേണ്ടത് മുഖ്യമാണ്. രോഗ ലക്ഷണമുള്ളവർ കർശനമായും വീട്ടുനിരീക്ഷണത്തിൽ കഴിയണം. വൈറസ് ബാധ കണ്ടെത്തിയാൽ പേടിക്കേണ്ട ആവശ്യമില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും പ്രധാനമന്ത്രി വിഡിയോയിൽ പറയുന്നു.
രാജ്യം ഒറ്റക്കെട്ടായാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും രോഗ ലക്ഷണം ഉള്ളവർക്ക് മികച്ച പരിചരണം ഉറപ്പാക്കലാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ഏഴുമിനിറ്റ് നീണ്ട വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.