ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ 92ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി പ്രധാനമ ന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ആശംസകൾ നേരാൻ അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാന ിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, വർക്കിങ് പ്രസിഡൻറ് ജെ.പി നഡ്ഡ, ഉപാരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും ആശംസകളുമായി അദ്വാനിയുടെ വസതിയിലെത്തി.
അദ്വാനിയുടെ ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ് അദ്വാനിയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമായ അദ്വാനി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനം നേടിക്കൊടുക്കാൻ പ്രയ്തനിച്ച വ്യക്തിയാണെന്നും മോദി പറഞ്ഞു.
പൊതുപ്രവര്‍ത്തനം എപ്പോഴും മൂല്യങ്ങളുമായി ബന്ധപ്പെടുത്തിയ അദ്വാനി ഒരിക്കല്‍ പോലും അദ്ദേഹം അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. നമ്മുടെ ജനാധിപത്യത്തിന് സംരക്ഷണം ആവശ്യം വന്നപ്പോള്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിെൻറ കഴിവുകള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടുവെന്നും മോദി ട്വീറ്റ് ചെയ്തു.
ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി അദ്ദേഹം പതിറ്റാണ്ടുകളോളം അധ്വാനിച്ചു. ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.