അഹ്മദാബാദ്: രാജ്യത്തെ അതിവേഗ ഗതാഗതസംവിധാനത്തിൽ നാഴികക്കല്ലായ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും കല്ലിട്ടു. ജാപ്പനീസ് റെയിൽവേയുടെ ഷിങ്കാസെൻ ഇ-ഫൈവ് സീരീസ് മോഡൽ ബുള്ളറ്റ് ട്രെയിനാണ് 508 കിലോമീറ്റർ ദൂരമുള്ള മുംബൈ-അഹ്മദാബാദ് പാതയിൽ ഒാടിക്കുക.
ജപ്പാനുമായി ചേർന്ന് നവഭാരതം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ചടങ്ങിനുശേഷം ആബെ പറഞ്ഞു. ശക്തമായ ഇന്ത്യയാണ് ജപ്പാൻ ആഗ്രഹിക്കുന്നത്. ശക്തമായ ജപ്പാനാണ് ഇന്ത്യയുടെയും താൽപര്യം. അടുത്ത തവണ ഇന്ത്യയിലെത്തുേമ്പാൾ ബുള്ളറ്റ് ട്രെയിനിലൂടെ ഇന്ത്യയുടെ മനോഹരമായ പ്രകൃതി അനുഭവിക്കാനാകുമെന്ന് ആബെ പ്രതീക്ഷ പ്രകടിപ്പിച്ചു.
പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാവും ബുള്ളറ്റ് ട്രെയിൻ എന്ന് മോദി പറഞ്ഞു. രാജ്യത്തെ രണ്ടു പ്രമുഖനഗരങ്ങൾ തമ്മിലുള്ള ദൂരം ഏഴുമണിക്കൂറിൽനിന്ന് മൂന്നുമണിക്കൂറിലേക്ക് ചുരുക്കുന്ന പദ്ധതി ജപ്പാെൻറ വലിയ സമ്മാനമാണ്. 1964ൽ ജപ്പാനിൽ തുടങ്ങിയ പദ്ധതി ഇപ്പോൾ 15 രാജ്യങ്ങളിലുണ്ട്. സാമ്പത്തികപുേരാഗതി മാത്രമല്ല, സാമൂഹികമാറ്റം കൂടി ഇൗ ട്രെയിനുകൾ വഴി സാധ്യമാകും. വേഗം കൂട്ടുകയും ദൂരം കുറക്കുകയും അതുവഴി സാമ്പത്തികപുേരാഗതിയിലേക്ക് നയിക്കുന്നതുമായ അതിവേഗ ഗതാഗത സാേങ്കതിക വിദ്യക്കായിരിക്കും മേലിൽ ഉൗന്നൽ. സമ്പന്നർക്ക് മാത്രമല്ല, സാധാരണക്കാർക്കും ഇൗ സാേങ്കതികവിദ്യ സഹായകമാകും.
ബുള്ളറ്റ് ട്രെയിെൻറ സാേങ്കതികവിദ്യ ജപ്പാനിൽനിന്നാണെങ്കിലും വിഭവങ്ങൾ ഇന്ത്യയുടേതാണ്. നിരവധി തൊഴിലവസരം നൽകുന്നതാണ് പദ്ധതിയെന്നും മോദി കൂട്ടിച്ചേർത്തു. സബർമതി ആശ്രമത്തിനുസമീപം അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ ഒരുക്കിയ ടെർമിനലിലായിരുന്നു ചടങ്ങ്. പദ്ധതിക്ക് 4000 പേരെ പരിശീലിപ്പിക്കാനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന് വഡോദരയിൽ ഇരു പ്രധാനമന്ത്രിമാരും കല്ലിട്ടു. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.