ബജറ്റ്സമ്മേളനത്തിലെ ചർച്ചകളെ തെരഞ്ഞെടുപ്പുകൾ മറികടക്കരുതെന്ന് മോദി

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ചർച്ചകളെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾ മറികടക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെഗസസ് ഉൾപ്പടെയുള്ള വിഷയങ്ങൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഉയർത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

തെരഞ്ഞെടുപ്പുകൾ എപ്പോഴും നടക്കാറുണ്ട്. എന്നാൽ ബജറ്റ് സമ്മേളനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രാജ്യത്തെ സാമ്പത്തിക രംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് ബജറ്റ് സമ്മേളനത്തിന്റെ ലക്ഷ്യം. സമ്മേളനത്തിൽ എം.പിമാർ നല്ല ഉദ്ദേശത്തോടെ ഗൗരവകരമായ ചർച്ചകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുകൾ പലപ്പോഴും ചർച്ചകളെ സ്വാധീനിക്കാറുണ്ട്. തെരഞ്ഞെടുപ്പുകൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. എന്നാൽ, പാർലമെന്റിൽ തുറന്ന മനസോടെയുളള ചർച്ചകളാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെഗസസ് ചാരസോഫ്റ്റ്വെയറിന്റെ വാങ്ങലുമായി ബന്ധപ്പെട്ട ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയാണ്. ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ സമയത്തും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു.

Tags:    
News Summary - PM Says "Elections Keep Happening, But Budget Session Is Important"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.