ന്യൂഡൽഹി: പ്രധാനമന്ത്രി കാമറക്കുമുന്നിൽ ഒഴുക്കുന്ന മുതലക്കണ്ണീരല്ല; കോവിഡിനെതിരെ ഉറച്ച നടപടികളാണ് രാജ്യത്തെ ജനങ്ങൾക്കുവേണ്ടതെന്ന് മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ദിനംപ്രതിയുള്ള പ്രധാനമന്ത്രിയുടെ 'അഭിനയം' കണ്ട് രാജ്യത്തെ ജനത തളർന്നിരിക്കുകയാണെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.
'ഒാരോ ദിവസവുമുള്ള പ്രധാനമന്ത്രിയുടെ 'അഭിനയം' കണ്ട് ഞങ്ങൾ തളർന്നിരിക്കുന്നു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൈകോർത്തുകൊണ്ട് കോവിഡിനെതിരെ ഉറച്ച നടപടികളാണ് ഇന്ന് ആവശ്യമായിട്ടുള്ളത്. അല്ലാതെ, കാമറക്കുമുന്നിൽ മുതലക്കണ്ണീർ പൊഴിക്കുന്നതല്ല' -സിൻഹയുടെ ട്വീറ്റ് ഇതായിരുന്നു.
വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെയോർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിങ്ങിപ്പൊട്ടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.
എന്നാൽ, കോവിഡ് മൂലം ജീവൻ നഷ്ടമായവരെ ഒാർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീരെന്നായിരുന്നു നെറ്റിസൺസിെൻറ പ്രതികരണം. രാജ്യത്ത് കോവിഡ് പിടിമുറുക്കുേമ്പാഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. പല പ്രമുഖരും മോദിയുടേത് 'അഭിനയം' ആണെന്ന് സമുഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.