പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യശിക്ഷ ഏറ്റുവാങ്ങാൻ തയാറാകണമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. നോട്ട് പിൻവലിക്കൽ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് 50 ദിവസത്തിന് ശേഷം അവസാനിച്ചില്ലെങ്കിൽ തന്നെ തൂക്കിലേറ്റിക്കൊള്ളൂ എന്ന് മോദി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു ലാലുവിെൻറ പ്രസ്താവന.
മോദി ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. മനസിൽ തോന്നുന്ന അസംബന്ധങ്ങളെല്ലാം അദ്ദേഹം വിളിച്ചു പറയുകയാണ്. കുരങ്ങ് നൃത്തം കളിച്ചുകൊണ്ട് അദ്ദേഹം പൂർണമായി അഭ്യാസം കാണിക്കുകയാണ്. പരിപാടികളിൽ 'മോദി മോദി' എന്ന് വിളിക്കുന്നത് കേട്ട് ആളുകൾ തന്നെ പുകഴ്ത്തുകയാണെന്ന അബദ്ധ വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. സ്റ്റേജിെൻറ മുന്നിലിരിക്കുന്ന കുറച്ച് ആർ.എസ്.എസുകാർ മാത്രമാണ് അത്തരം മുദ്രാവാക്യം വിളിക്കുന്നതെന്നും അനേകം പേരുടെയും ശബ്ദമല്ല അതെന്നും ലാലു പരിഹസിച്ചു.
അതേസമയം ആർ.ജെ.ഡിയു നേതാവിെൻറ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് രാധാ മോഹൻ രംഗത്തെത്തി. നോട്ട് പിൻവലിക്കൽ ജനങ്ങളെ കുറച്ച് ബുദ്ധിമുട്ടിലാക്കിയെങ്കിലും ലാലുവിനെപ്പോലെ ആരും ബുദ്ധിമുട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.