ചില വിഷയങ്ങൾ മാത്രം കാണുന്നു; മനുഷ്യാവകാശങ്ങളിൽ 'സെലക്​ടീവ്​' ആവരുതെന്ന്​ നരേന്ദ്ര മോദി

ന്യൂഡൽഹി: മനുഷ്യാവകാശ വിഷയങ്ങളിൽ ദുരുദേശ്യത്തോടെ ചിലതിൽ മാത്രം പ്രതികരിക്കുന്നത്​ രാജ്യത്തിന്​ മോശം പ്രതി​ച്ഛായ നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യാവകാശ പ്രശ്​നങ്ങളെ ചിലർ രാഷ്​ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി വിമർശിച്ചു. കർഷകരെ വാഹനം കയറ്റിക്കൊന്ന ലഖിംപൂർ ഖേരി സംഭവം ഏറ്റെട​ുത്ത്​ സർക്കാറിനെതിരെ കോൺഗ്രസ് നിരന്തര​ വിമർശനം ഉന്നയിക്കുന്നതിനിടയിലാണ്​ പ്രധാനമന്ത്രിയുടെ ഒളിയമ്പ്​. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ചിലർ ചില പ്രശ്​നങ്ങളിൽ മനുഷ്യാവകാശ ധ്വംസനംനടന്നതായി കാണുന്നു, എന്നാൽ മറ്റു ചില സംഭവങ്ങൾ കണ്ടതായി ഭാവിക്കുന്നില്ല. രാഷ്​ട്രീയ കാഴ​്​ചപ്പാടോടെയാണ്​ അവർ മനുഷ്യാവകാ​ശത്തെ കാണുന്നത്​. ചിലതിൽ മാത്രം പ്രതികരിക്കുന്ന ഈ രീതി ജനാധിപത്യത്തിന്​ വെല്ലുവിളിയാണ്''- മോദി പറഞ്ഞു​.

കേന്ദ്ര സർക്കാരിന്‍റെ 'സബ്കാ സാത്, സബ്കാ വികാസ്' കാമ്പയിൻ മനുഷ്യാവകാശം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PM Slams "Some People's Selective Approach To Human Rights"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.