റാഞ്ചി: ഝാർഖണ്ഡിൽ മാട്ടിറച്ചി കൈവശം വെെച്ചന്നാരോപിച്ച് ഒരാളെ ഗോരക്ഷക ഗുണ്ടകൾ തല്ലിക്കൊന്നു. രാംഗഢ് ജില്ലയിലെ ബാജർട്ടൻഡ് ഗ്രാമത്തിലാണ് വാഹനത്തിൽനിന്ന് പിടിച്ചിറക്കി ഒരുസംഘമാളുകൾ ആലിമുദ്ദീൻ അൻസാരി എന്ന അസ്ഗർ അൻസാരിയെ മർദിച്ചവശനാക്കിയത്. വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു.
ഗോരക്ഷക ഗുണ്ടകൾക്കെതിരെ പ്രധാനമന്ത്രി പ്രതികരിച്ചതിനു തൊട്ടുപിറകെയായിരുന്നു ആക്രമണം. ഗുരുതര പരിക്കുകളോടെ െപാലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു. മൃതദേഹവുമായി ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോഴും ചിലർ ആക്രമണവുമായി സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ആർ.കെ. മല്ലിക് പറഞ്ഞു.
മാട്ടിറച്ചി വ്യാപാരത്തിലേർപെട്ട സംഘം നടത്തിയ ഗുഢാലോചനയുടെ ഇരയായിരുന്നുവെന്നും ഘാതകരെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പശുവിെൻറ പേരിൽ സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.