ന്യൂഡൽഹി: വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താൻ സൈനിക സ്കൂൾ രീതി മറ്റു സ്കൂളുകളിലും നടപ്പാക്കണമെന്ന് പ്രധാനമന്ത്രി കാര്യാലയം മാനവശേഷി വികസന മന്ത്രാലയത്തോട് നിർദേശിച്ചു. രാജ്യത്തോടുള്ള മനോഭാവം, അച്ചടക്കം, കായികക്ഷമത എന്നിവ മറ്റു സ്കൂളുകളിലും പിന്തുടരുന്നതിനുവേണ്ടിയാണെന്നാണ് പ്രധാനമന്ത്രി കാര്യാലയത്തിെൻറ വിശദീകരണം.
സൈനിക സ്കൂൾ രീതി തുടക്കത്തിൽ സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനും മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കാര്യാലയത്തിെൻറ നിർദേശം ചർച്ചചെയ്ത മന്ത്രാലയം ജവഹർ നവോദയ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിൽ പ്രയാസമില്ലെന്ന് ചൂണ്ടിക്കാട്ടി.
നവോദയ വിദ്യാലയങ്ങൾ കേന്ദ്രത്തിന് കീഴിലായതിനാലും വിദ്യാർഥികൾ താമസിച്ച് പഠിക്കുന്നതിനാലും പദ്ധതി നടപ്പാക്കുന്നത് എളുപ്പമാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 64ാമത് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി (സി.എ.ബി.ഇ)യിലാണ് മറ്റു സ്കൂളുകളും സൈനിക സ്കൂളുകളിലേക്ക് മാറ്റണമെന്ന നിർദേശം പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് മുന്നിൽ അവതരിപ്പിച്ചത്. എൻ.സി.ആർ.ടി സിലബസിൽ ദേശീയതക്ക് കൂടുതൽ ഉൗന്നൽ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രിയും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.