ന്യൂഡൽഹി: പാക് പിടിയിലായ ഇന്ത്യൻ സൈനികൻ തിരിെച്ചത്തുന്നതുവരെ രാഷ്ട്രീയ പരിപാ ടികൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി. ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. മുഴുവൻ ബൂത്തുതല പ്രതിനിധികളെയും സജ്ജ മാക്കുന്നതിനായി നടത്തിയ മെഗാ വിഡിയോ കോൺഫറൻസിൽ പ്രതിപക്ഷത്തിനെ മോദി കടന്നാ ക്രമിച്ചു.
എന്നാൽ, രാജ്യതാൽപര്യത്തിന് പകരം തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി പ ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.
രാജ്യത്തെ 15,000 കേന്ദ്രങ്ങളിൽ ഒരുമിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകരുമായാണ് മോദി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചത്. ബി.ജെ.പിക്കെതിരായ വിശാലസഖ്യം രാജ്യത്തെ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ബി.ജെ.പിക്കേൽക്കുന്ന പരാജയം രാജ്യത്തെ വികസന പ്രവർത്തനങ്ങളെ തകിടം മറിക്കുമെന്നും വ്യവസായങ്ങൾ എളുപ്പത്തിലാക്കുന്നതിനുപകരം അഴിമതി തിരിച്ചുവരുമെന്നും മോദി പറഞ്ഞു.
പാകിസ്താനുമായുള്ള സംഘർഷത്തിെൻറ സാഹചര്യത്തിൽ തങ്ങളുെട പരിപാടികൾറദ്ദാക്കിയ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ താൽപര്യത്തിനായി പ്രധാനമന്ത്രി സൈനികരുടെ ത്യാഗത്തെ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല, ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം ബി.ജെ.പിയുെട തെരഞ്ഞെടുപ്പ് പരിപാടിയെ വിമർശിച്ചു.
സമൂഹ മാധ്യമങ്ങളിലും രാഷ്്ട്രീയ പരിപാടികളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.