പണം ബാങ്കിലിട്ടാൽ നീരവിനെയും വീട്ടിൽവെച്ചാൽ ​മോദിയെയും ഭയക്കണം പരിഹാസവുമായി ഹാർദിക്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേ​ന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച്​ പാട്ടീദാർ നേതാവ്​ ഹാർദിക്​ പ​േട്ടൽ. പണം ബാങ്കിലിട്ടാൽ നീരവ്​ മോദിയെയും വീട്ടി​ൽവെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കേണ്ട സാഹചര്യമാണ്​ നിലവിലുള്ളതെന്ന്​ ഹാർദിക്​ പ​േട്ടൽ വ്യക്​തമാക്കി. ട്വിറ്ററിലുടെയാണ്​ നീരവ്​ മോദിയുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ പ്രതികരണവുമായി ഹാർദിക്​ പ​േട്ടൽ രംഗത്തെത്തിയത്​. 

ഇതിൽ എത്​ വേണമെന്നത്​ ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക്​ ട്വിറ്ററിൽ കുറിച്ചു. നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളെ കൂടി പരോക്ഷമായി വിമർശിക്കുന്നതാണ്​ ഹാർദിക്കി​​​െൻറ ട്വീറ്റ്​.

പഞ്ചാബ്​ നാഷണൽ ബാങ്കിൽനിന്ന്​ 11,400 കോടി തട്ടിയെടുത്ത്​ വ​ജ്രവ്യാപാരിയായ നീരവ്​ മോദി രാജ്യം വിട്ട വിഷയത്തിലാണ്​ പ്രതികരണവുമായി ഹാർദിക്​ രംഗത്തെത്തിയത്​.

Tags:    
News Summary - PNB Bank issue hardik patel statement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.