ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധം ഉൾപ്പെടുന്ന കേസുകളിൽ പോക്സോ നിയമം ദുരുപയോ​ഗം ചെയ്യപ്പെടുന്നു - അലഹബാദ് ഹൈകോടതി

ലഖ്നോ: കൗമാരക്കാർ തമ്മിൽ ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധം ഉൾപ്പെടുന്ന കേസുകളിൽ പോക്സോ നിയമം ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹൈകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. യഥാർത്ഥ ചൂഷണങ്ങളും ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങളും വേർതിരിച്ചറിയുന്നതിലാണ് വെല്ലുവിളി. ഇതിന് സൂക്ഷമമായ സമീപനവും ജുഡീഷ്യൽ പരി​ഗണനയും ആവശ്യമാണെന്നും ജസ്റ്റിസ് കൃഷൻ പഹൽ കൂട്ടിച്ചേർത്തു.

"18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്‌സോ നിയമത്തിൻ്റെ പ്രാഥമിക ലക്ഷ്യം, അത് ദുരുപയോഗം ചെയ്യപ്പെട്ട കേസുകളുണ്ട്, പ്രത്യേകിച്ച് കൗമാരക്കാർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളിൽ", കോടതി ചൂണ്ടിക്കാട്ടി.

2023 ജൂൺ 13നയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിന് സതീഷിനെതിരെ കുടുംബം പരാതി നൽകുന്നത്. സംഭവത്തിൽ യുവാവിനെതിരെ തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച വിവാഹം നടത്തുക, പീഡനം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. വിചാരണക്കിടെ പെൺകുട്ടി സമ്മതത്തോടെയാണ് സതീഷിനൊപ്പം ജീവിക്കാൻ തീരുമാനിച്ചതെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കൾ അം​ഗീകരിക്കില്ല എന്ന ഭയത്താൽ ഇരുവരും ഒളിച്ചോടുകയും ക്ഷേത്രത്തിലെത്തി വിവാഹം ചെയ്യുകയുമായിരുന്നു. ഇരുവരും ഒരേ ​ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Tags:    
News Summary - POCSO being misused in cases involving romantic relationship of teenagers - Allahabad Highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.