ന്യൂഡൽഹി: കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയത് ബി.ജെ.പി ബന്ധമുള്ള നേതാക്കളെന്ന വിമർശനമുയർന്നപ്പോൾ പരാമർശം തെളിക്കപ്പെട്ടാൽ രാജിയെന്ന് പറഞ്ഞ ഗുലാം നബി ആസാദിെൻറ നടപടിയെ 'കാവ്യനീതി'യെന്ന് പരിഹസിച്ച് എ.ഐ.എം.ഐ.എം എം.പി അസദുദീൻ ഉവൈസി. തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചിട്ടുള്ളയാളാണ് ഗുലാം നബി ആസാദ്. ഇേപ്പാൾ അദ്ദേഹത്തിനെതിരെയും അതേ ആരോപണമുയർന്നിരിക്കുകയാണെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
"കാവ്യനീതി: ഗുലാം നബി സാഹിബ് എനിക്കെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ നിങ്ങൾക്കും അതേ ആരോപണമാണുയർന്നത്. ഇതിന് 45 വർഷത്തെ അടിമത്തം വേണ്ടിവന്നു. ബ്രാഹ്മണിക്കൽ നേതൃത്വത്തെ എതിർക്കുന്ന ആരെയും ബി-ടീം എന്ന് മുദ്രകുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനോടുള്ള വിശ്വസ്തതയുടെ വില മുസ്ലിംകൾക്ക് അറിയുെമന്ന് വിശ്വസിക്കുന്നു -ഉവൈസി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് 20 ലധികം മുതിർന്ന കോൺഗ്രസ് നേതാക്കൾ കത്തയച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് കത്ത് പുറത്തായതിന് പിന്നിലെന്ന രാഹുലിെൻറ വിമർശനത്തിന് ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്. മുതിർന്ന നേതാവ് കപിൽ സിബലും ശക്തമായ ഭാഷയിൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.