ഭാര്യ ഉപേക്ഷിച്ചുപോയത്​ സ്​ത്രീ ​വിരോധമായി മാറി; സീരിയൽ കില്ലർ കൊന്നുതള്ളിയത്​​ 18 സ്​ത്രീകളെ

ഹൈദരാബാദ്​: 18ഓളം സ്​ത്രീകളെ കൊന്നുതള്ളിയ സീരിയൽ കില്ലറെ ഹൈദരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 45 കാരനായ എം.രാമുലു എന്ന കുപ്രസിദ്ധ കുറ്റവാളിയെയാണ്​ ഹൈദരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. രണ്ട്​ സത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവേ ജയിലിൽ നിന്ന്​ രക്ഷപ്പെട്ട ഇയാളെക്കുറിച്ച്​ വിശദമായി അന്വേഷിച്ചപ്പോഴാണ്​ 16പേരെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന്​ അറിഞ്ഞത്​.

2011 മുതൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച്​​ മുങ്ങിനടക്കുകയായിരുന്നു ഇയാൾ. കൊലക്കേസിൽ ശിക്ഷയനുഭവിച്ച് വരവെ മാനസികാ​രോഗ്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന്​ പൊലീസ്​ അന്വേഷിച്ചെങ്കിലും തു​െമ്പാന്നും കിട്ടിയില്ല. സ്​ത്രീകളെ മദ്യവും മറ്റും നൽകി പ്രലോഭിപ്പിച്ച ശേഷം​ ഇവരെ കൊലപ്പെടുത്തി സ്വർണം കവർന്ന്​ മടങ്ങുന്നതായിരുന്നു രാമുലുവിന്‍റെ രീതിയെന്ന്​ ഹൈദരാബാദ്​ പൊലീസ്​ കമീഷണർ അഞ്​ജാനി കുമാർ പ്രതികരിച്ചു.

ഈ വർഷം ജനുവരിയിൽ ജൂബിലി ഹിൽസ്​ പൊലീസ്​ സ്​റ്റേഷനിൽ വെങ്കടമ്മ എന്നുപേരുള്ള തന്‍റെ ഭാര്യയെ കാണാനില്ലെന്ന്​ കാണിച്ച്​ ഒരാൾ പരാതിയുമായി എത്തിയതോടെയാണ്​ സംഭവത്തിന്‍റെ ചുരുളഴിയുന്നത്​. ഏതാനും ദിവസങ്ങൾക്ക്​ ശേഷം വെങ്കടമ്മയുടെ മൃതദേഹം അടുത്ത ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി​. കൊലപാതകരീതി കണ്ട്​ പൊലീസ്​ രാമലുവിനെ സംശയിക്കുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ്​ രാമുലു പിടിയിലായത്​. 2020 ഡിസംബർ 10നും ഇതേരീതിയിൽ 35കാരിയായ മറ്റൊരു സ്​ത്രീയെക്കൂടി രാമുലു കൊന്നിട്ടുണ്ട്​. ഈ സ്​ത്രീയെ ഇനിയും തിരിച്ചറിയാനായിട്ടില്ല.

21ാം വയസ്സിൽ രാമുലു വിവാഹിതനായിരുന്നു. ഏതാനും മാസങ്ങൾക്ക്​ ശേഷം ഇയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി. ഈ സംഭവം രാമുലുവിന്‍റെ മാനസിക നിലയെ സ്വാധീനിച്ചിട്ടുണ്ടെന്നും സ്​ത്രീകളോട്​ പ്രത്യേക വിരോധമുണ്ടാക്കിയെന്നും പൊലീസ്​ പറയുന്നു. 

Tags:    
News Summary - Police arrest serial killer accused of murdering 18 women in Telangana's Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.