മകളുടെ വിവാഹത്തിന് ബീഫിന് പകരം കോഴി വിളമ്പിയാൽ മതിയെന്ന് പിതാവിനോട് യു.പി പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറവുശാലകൾ അടച്ചുപൂട്ടുന്നതിനിടെ വിവാഹങ്ങളിലും ബീഫ് ഉപയോഗിക്കരുതെന്ന് നിർദേശം. മൊറാദാബാദ് സ്വദേശിയായ സർഫ്രാസ് ഹുസൈനോടാണ് മകളുടെ വിവാഹത്തിന് ബീഫ് വിളമ്പാൻ പൊലീസ് അനുമതി നിഷേധിച്ചത്. ബീഫിന് പകരം കോഴി വിളമ്പിയാൽ മതിയെന്ന് സർഫ്രാസ് ഹുസൈനോട് പൊലീസ് അറിയിച്ചു.  ന്യൂസ്18 എന്ന മാധ്യമാണ് വാർത്ത പുറത്തുവിട്ടത്. വിവാഹത്തിന് ബീഫ് വിളമ്പുന്നതിന് അനുമതി തേടി സർഫ്രാസ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് പൊലീസ് അനുമതി നിഷേധിച്ചത്. 


അറവുശാലകൾ വ്യാപകമായി അടച്ചുപൂട്ടിയ ഉത്തർപ്രദേശ് സർക്കാറിന് കേന്ദ്രത്തി​െൻറ പിന്തുണയുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിച്ചുവരുന്ന അറവുശാലകൾക്കെതിരെയാണ് യോഗി ആദിത്യനാഥ് സർക്കാർ നടപടിയെടുത്തതെന്നാണ് കേന്ദ്ര വാണിജ്യകാര്യമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞത്. 

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നല്‍കിയിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെടുക്കുന്നതെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീഷണിയില്ലെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാദം. 

Tags:    
News Summary - UP Police Asks Man to Serve Chicken Instead of Buffalo Meat at Daughter's Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.