ന്യൂഡൽഹി: ജയ്ശെ മുഹമ്മദ് തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരെ ഉത്തർപ്രദേശിലെ ദിയോബന്ദിൽ നി ന്നും അറസ്റ്റുചെയ്തു. കശ്മീരിലെ കുൽഗാം സ്വദേശിയായ ഷാനവാസ്, പുൽവാമ സ്വദേശിയായ അഖിബ് എന്നിവരെയാണ് അറസ് റ്റ് ചെയ്തത്. സഹാറൻപൂരിലെ ദിയോബന്ദിൽ മതപഠന വിദ്യാർഥികളായ ഇവരെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് പി ടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തതായി ഡി.ജി.പി ഒ.പി സിങ് അറിയിച്ചു.
ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എ.ടി.എസ് വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ജയ്ശെയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവെര പിടികൂടിയത്. ഗ്രനേഡ് വിദഗ്ധമായി ഉപയോഗിക്കാൻ കഴിവുള്ളയാളാണ് ഷാനവാസ്. യുവാക്കളെ ജയ്ശെ മുഹമ്മദിലേക്ക് നിയോഗിക്കുകയെന്നതാണ് ദൗത്യമെന്ന് േചാദ്യംചെയ്യലിൽ ഷാനവാസ് പറഞ്ഞതായും പൊലീസ് പറഞ്ഞു.
ഷാനവാസിെൻറ ഫോണിൽ നിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുന്നവ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവർ ദിയോബന്ദിൽ ഒരു കോഴ്സിനും അഡ്മിഷൻ നേടിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ദിയോബന്ദിൽ ജമ്മുകശ്മീർ പൊലീസിെൻറ സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്. പുൽവാമയിൽ 40 ജവാൻമാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ സ്ക്വാഡുകളും സേനകളും തീവ്രവാദികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.