മണിപ്പൂർ കലാപം; മൂന്ന് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരെ കേസ്

ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പരിശോധിക്കാൻ മണിപ്പൂരിലേക്ക് പോയ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ക്രൗഡ് ഫണ്ടഡ് വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് അംഗങ്ങൾക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. മണിപ്പൂരിൽ കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന എഡിറ്റേഴ്‌സ് ഗിൽഡ് അംഗങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ എഫ്‌.ഐ.ആർ ഫയൽ ചെയ്തതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ, ചില വിഭാഗങ്ങളെ മാത്രം കണ്ട് ഒരു നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് ബിരേന്‍ സിംഗിന്റെ വാദം. ഇംഫാലിലെ സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. ശരത് സിംഗ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പൂര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സമിതിയുടെ റിപ്പോര്‍ട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സേര്‍ഡും’ ആണെന്നാണ് പൊലീസ് എഫ്‌.ഐ.ആറില്‍ പറയുന്നു. മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്തി വിഭാഗത്തിനൊപ്പം നിന്നെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

Tags:    
News Summary - Police case against 4 over editors' guild's crowd funded Manipur report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.