ലക്നോ: ബുലന്ദ്ശഹർ കലാപത്തിെൻറയും പൊലീസ് ഇൻസ്പെക്ടർ കൊലപാതകത്തിെൻറയും പശ്ചാതലത്തിൽ ജില്ലയ ിലെ സീനിയർ പൊലീസ് സൂപണ്ടിനെ സ്ഥലം മാറ്റി. എസ്.എസ്.പി കൃഷ്ണ ബഹദൂർ സിങ്ങിനെ ലക്നോവിലേക്കാണ് സ്ഥലം മാറ്റി യത്. കൃഷ്ണ ബഹദൂറിന് പകരം സിതാപുർ എസ്.പി പ്രഭാകർ ചൗധരിയെ ബുലന്ദ്ശഹറിൽ നിയമിച്ചു.
ബുലന്ദ്ശഹർ സ്റ്റേഷ നിലെ രണ്ട് പൊലീസ് ഒാഫീസർമാരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്. ഗ്രാമത്തിനടുത്ത് പശുക്കളെ കൊന്നതായി പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും നടപടി വൈകിയതുമൂലമാണ് കലാപ സാഹചര്യമുണ്ടായതെന്നും ആരോപിച്ചാണ് പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്.
ഡി.ജി.പി ഒ.പി സിങ്ങിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പൊലീസുകാർക്കെതിരായ നടപടി. കലാപത്തെ കുറിച്ചും പൊലീസ് വീഴ്ച സംബന്ധിച്ചുമുള്ള റിപ്പോർട്ട് ഡി.ജി.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു.
പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിൽ എട്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.