പട്ന: ബിഹാറിലെ സരൺ ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ്‍ യാദവിന്റെ മകൾ രോഹിണി ആചാര്യയെ പ്രതിയാക്കി പൊലീസ്. ബി.ജെ.പി എം.പി രാജീവ് പ്രതാപിനെതിരെ ശരണിൽ മഹാഗത്ബന്ധൻ സ്ഥാനാർഥിയാണ് രോഹിണി ആചാര്യ.
സരണിലെ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രതിനിധി മനോജ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആചാര്യയുടെ പേരിൽ കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ സരണിലെ ബഡാ ടെൽപ മേഖലയിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളെ തുടർന്ന് ജില്ലയിലെ ഇന്റർനെറ്റ് സേവനം മരവിപ്പിച്ചത് മേയ് 25 വരെ നീട്ടി. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടിയും തുടങ്ങി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ചൊവ്വാഴ്ചത്തെ സംഭവത്തെത്തുടർന്ന് പ്രദേശം സുരക്ഷ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണെന്നും സരൺ ജില്ല മജിസ്‌ട്രേറ്റ് അമൻ സമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.