ഹൈദരാബാദ്: ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയോടുള്ള പ്രതികാരമായി ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. അപ്പ റാവു പൊദിലയെ വധിക്കാൻ നീക്കം നടന്നതായി പൊലീസ്. രണ്ട് മുൻ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും ഇവർക്ക് മാവോവാദി ബന്ധമുണ്ടെന്നും ഇൗസ്റ്റ് ഗോദാവരി പൊലീസ് അറിയിച്ചു. 2016 ജനുവരിയിൽ വെമുല ജീവനൊടുക്കിയ സംഭവം രാജ്യവ്യാപക പ്രക്ഷോഭത്തിന് കാരണമായിരുന്നു.
ഭദ്രാജലം-ചെർല റോഡിൽ പിച്ചുകുളപാട് ജങ്ഷനിൽെവച്ചാണ് അങ്കലപൃഥ്വിരാജ് (27), ചന്ദൻ കുമാർ മിശ്ര (28) എന്നിവർ പിടിയിലായത്. സി.പി.െഎ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന സെക്രട്ടറി യപ്പ നാരായണ എന്ന ഹരിഭൂഷനെ വനമേഖലയിൽ സന്ദർശിച്ചശേഷം അപ്പറാവുവിനെ കൊലെപ്പടുത്താൻ വരുകയായിരുന്നു ഇവരെന്നാണ് പൊലീസ് വിശദീകരണം.
നേരത്തേ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളായിരുന്ന ഇവർ പിന്നീട് ഇടതു തീവ്രവാദത്തിലേക്ക് നീങ്ങുകയായിരുന്നു. കൃഷണ ജില്ലയിൽ നിന്നുള്ള അങ്കല 2010 മുതൽ ’13 വരെ സർവകലാശാല വിദ്യാർഥിയായിരുന്നു. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ ചന്ദൻ ബിരുദാനന്തര ബിരുദ പഠനത്തിനാണ് 2013ൽ ഇവിടെ എത്തിയതെന്ന് പൊലീസ് സൂപ്രണ്ട് വിശാൽ ഗുന്നി പറഞ്ഞു. കൊലപാതകം നടത്തിയാൽ സ്ഥലത്ത് വിതരണം ചെയ്യാനുള്ള ലഘുലേഖ കണ്ടെടുത്തതായും െപാലീസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇവർ മാവോവാദികളുടെ കേന്ദ്ര കമ്മിറ്റിയംഗം പുല്ലൂരി പ്രസാദ റാവുവുമായും ബന്ധപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.