മംഗളൂരുവിൽ 12 പി.എഫ്.ഐ ഓഫിസുകൾ പൂട്ടി സീൽ ചെയ്ത് പൊലീസ്

മംഗളൂരു: കേന്ദ്ര സർക്കാർ നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും 12 ഓഫിസുകൾ മംഗളൂരു പൊലീസ് പൂട്ടി സീൽ ചെയ്തു.10 പി.എഫ്.ഐ ഓഫിസുകളും കാമ്പസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫിസുകളുമാണ് സീൽചെയ്തത്.

കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അഡൂർ, കിണ്ണിപ്പദവ്, കെ.സി.റോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി എന്നിവിടങ്ങളിലാണ് പി.എഫ്.ഐ ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്. കാമ്പസ് ഫ്രണ്ട് ഓഫിസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫിസ് റാവു ആന്റ് റാവു റോഡിലുമാണ് പ്രവർത്തിച്ചിരുന്നത്.

Tags:    
News Summary - Police have locked and sealed 12 PFI offices in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.