ന്യൂഡൽഹി: പശുരക്ഷയുടെ പേരിൽ രാജസ്ഥാനിലെ അൽവാറിൽ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. ഹരിയാനയിലെ മേവാത്ത് സ്വദേശി 22കാരൻ തലീം ഹുസൈനാണ് ബുധനാഴ്ച രാത്രി അൽവാറിലെ ജനത ഏരിയ കോളനിയിൽ വെച്ച് പൊലീസിെൻറ വെടിയേറ്റ് മരിച്ചത്. പശുവിനെ കടത്തുന്നതിനിടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലെപ്പട്ടതാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പൊലീസിെൻറ ആരോപണത്തിനെതിരെ തലീമിെൻറ കുടുംബവും നാട്ടുകാരും രംഗത്തുവന്നു.
കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും യുവാവിെൻറ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാനോ കാണിക്കാേനാ പൊലീസ് തയാറായിട്ടില്ല. ട്രക്ക് ഡ്രൈവറായ തമീമിെൻറ മൃതദേഹം ഡ്രൈവിങ് സീറ്റിലാണ് കാണപ്പെട്ടത്. അതേസമയം, പൊലീസിെൻറ വിശദീകരണങ്ങളെല്ലാം പൊരുത്തക്കേടുള്ളതാെണന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചു.
െകാല്ലപ്പെട്ടതിനുശേഷം വീട്ടുകാരെ അറിയിക്കാനും പൊലീസ് തയറായില്ല.
സമൂഹ മാധ്യമങ്ങളിലൂടെ മരിച്ച് കിടക്കുന്ന ചിത്രം ലഭിച്ച നാട്ടുകാരാണ് തമീമിെൻറ കുടുംബത്തെ വിവരമറിയിച്ചത്. അൽവാറിലെ മാർക്കറ്റിൽ നിന്ന് പശുവുമായി പോകുന്ന ക്ഷീരകർഷകരടക്കമുള്ളവരെ പണം ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളും പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തൽ പതിവാണെന്ന് സാമൂഹികപ്രവർത്തകർ ആരോപിച്ചു. ആവശ്യപ്പെട്ട പണം ലഭിച്ചില്ലെങ്കിൽ പശുസംരക്ഷണം പറഞ്ഞ് ഇരുകൂട്ടരും ആക്രമിക്കുന്നത് നിത്യസംഭവമാണെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു.
ഗോരക്ഷയുടെ പേരിൽ അൽവാറിൽ മൂന്നാമത്തെയാളാണ് കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.