കശ്മീരിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; ഒരു മരണം

ജമ്മു: ജമ്മു കശ്മീരിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. സ്പെഷ്യൽ പൊലീസ് ഓഫിസർ കൊ ല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്ക്. കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വറിലെ താൻഡർ പ്രദേശത്താണ് സംഭവം.

പാഷിദ് ഇഖ്ബാൽ, വിശാൽ സിങ് എന്നിവർക്കായിരുന്നു താൻഡർ, ദച്ചൻ, കിഷ്ത്വർ എന്നീ പോസ്റ്റുകളിലെ പെട്രോളിങ് ചുമതല. ഉച്ചക്ക് ഒരു മണിയോടെ രണ്ടംഗ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

ടാൻഡർ, ദച്ചൻ സ്വദേശികളായ ബസ്റത്ത് ഹുസൈൻ, ആഷിഖ് ഹുസൈൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 20 ദിവസം മുമ്പാണ് ആഷിഖ് ഹുസൈൻ ജാമ്യത്തിലിറങ്ങിയത്.
ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Tags:    
News Summary - Police man Killed in Terror Attack in Jammu & Kashmir's Kishtwar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.