ബംഗളൂരുവിൽ പൂക്കളം ചവിട്ടി അലങ്കോലമാക്കിയ മലയാളി സ്ത്രീക്കെതിരെ കേസെടുത്തു -VIDEO

ബംഗളൂരു: ഓണാഘോഷത്തിന്‍റെ ഭാഗമായി ബംഗളൂരുവിലെ ഫ്ലാറ്റിൽ മലയാളികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരു സംപിഗെഹള്ളി പൊലീസ് ആണ് പരാതിയെ തുടർന്ന് മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്കെതിരെ കേസെടുത്തത്.

തന്നിസന്ദ്രയിലെ മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഒരുക്കിയിരുന്നു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾ ചേർന്നാണ് പൂക്കളം ഒരുക്കിയത്. എന്നാൽ, ഫ്ലാറ്റിലെ കോമൺ ഏരിയയിൽ പൂക്കളമിട്ടതിന് എതിർപ്പുമായി സിമി നായര്‍ വരികയായിരുന്നു.


പൂക്കളമിട്ടവരുമായി ഇവർ വാക്കേറ്റത്തിലാവുകയും പിന്നാലെ പൂക്കളം ചവിട്ടി നശിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഓണസദ്യ പാർക്കിങ് ബേയിലേക്ക് മാറ്റേണ്ടിവന്നിരുന്നു. പൂക്കളം ചവിട്ടി നശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.

തുടർന്നാണ്, ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാര്‍ക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ പൊലീസിൽ പരാതി നല്‍കിയത്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസെടുത്തത്. 

Tags:    
News Summary - Police register case after Woman Deliberately Ruins Onam Pookalam Created by Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.