ചെന്നൈ: തിരുപ്പൂരിന് സമീപം എ.ടി.എം യന്ത്രം മുഴുവനായും എടുത്തുമാറ്റി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ നാലംഗ മുഖംമൂടി സംഘത്തെ തേടി പൊലീസ്. ഞായറാഴ്ച പുലർച്ച നാലുമണിയോടെ തിരുപ്പൂർ-ഉൗത്തുക്കുളി റോഡിലെ സർക്കാർ പെരിയപാളയം ജങ്ഷനിലെ ബാങ്ക് ഒാഫ് ബറോഡയുടെ എം.ടി.എം മെഷീനാണ് കൊള്ളയടിക്കപ്പെട്ടത്.
എ.ടി.എം കേന്ദ്രത്തിലെ വാതിലുകൾ തകർത്ത് യന്ത്രം കാണാതായ നിലയിലാണ്. പൊലീസ് ബാങ്കിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് മോഷണമാണെന്നറിഞ്ഞത്. മുഖംമൂടികളായ നാലംഗസംഘം എ.ടി.എം യന്ത്രത്തിൽ കയർകെട്ടി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കൊള്ളക്ക് ഉപയോഗിച്ച വാഹനം പെരുന്തുറ വിജയമംഗലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
In a shocking turn of events, four unidentified men entered a PSU bank in Sircar periyapalayam, along the Uthukuli Road in Tamil Nadu & stole an ATM machine. @xpresstn
— The New Indian Express (@NewIndianXpress) February 28, 2021
Read more: https://t.co/dsyFBYA4Y8 pic.twitter.com/AgkojJf7kX
എ.ടി.എം യന്ത്രത്തിൽ ഒന്നര ലക്ഷം രൂപ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ബാങ്കധികൃതർ അറിയിച്ചു. എ.ടി.എം കേന്ദ്രത്തിൽ കാവൽക്കാരെ നിയോഗിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.