ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച് ച സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിനെതിരെ കോടതിയക്ഷ്യ നടപടി ആവശ്യപ്പെട്ട് ഡൽഹി. സുപ്രീംകോടതിയെ അധിക്ഷേപിക് കുന്ന തരത്തിൽ പരമാർശം നടത്തിയ ഹർഷ് മന്ദറിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഹർഷ് മന്ദർ നടത്തിയ പ്രസംഗം അക്രമത്തിന് പ്രേരണ നല്‍കിയതായും ഗുരുതരമായ കോടതിയലക്ഷ്യ സ്വഭാവമുള്ളതാണെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ജാമിഅയിലെ പ്രതിഷേധ റാലിയിൽ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നിലാണ് ഹര്‍ഷ് മന്ദര്‍ കോടതിക്കെതിരായ പരാമർശങ്ങൾ നടത്തിയത്.
ഹര്‍ഷ് മന്ദര്‍ സുപ്രീം കോടതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് കഴിഞ്ഞ ദിവസം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. മനുഷ്യത്വം, മതേതരത്വം, തുല്യത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാത്ത പരമോന്നത കോടതിയിൽ വിശ്വസിക്കുന്നില്ലെന്ന് മന്ദർ പ്രസംഗിച്ചതായും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന് ഹര്‍ഷ് മന്ദറിെൻറ പ്രസംഗത്തിെൻറ ട്രാന്‍സ്‌ക്രിപ്റ്റ് ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
വിദ്വേഷപ്രസംഗ കേസുകളില്‍ ബി.ജെ.പി നേതാക്കൾക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഇടുന്നില്ല എന്ന് ചോദിച്ച കോടതി, ഡല്‍ഹി പൊലീസിനേയും ഹൈകോടതിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.