മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഭരണകക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക സഹായം എത്തിച്ചുനൽകാൻ പൊലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. തന്റെ വസതിയായ ‘ഗോവിന്ദ്ബാഗിൽ’ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഈ വിഷയത്തിൽ കൂടുതൽ പരസ്യമായി സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിലും തന്നോട് വിവരങ്ങൾ പങ്കിട്ട ഉദ്യോഗസ്ഥരെ വേദനിപ്പിക്കുമെന്നതിനാൽ അതിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ പവാർ പറഞ്ഞു.
ഭരിക്കുന്ന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും അതിനായി പൊലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പല ജില്ലകളിലെയും ഉദ്യോഗസ്ഥരിൽനിന്ന് ഞങ്ങൾ അറിഞ്ഞു. പൊലീസ് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരും ഇക്കാര്യം പറഞ്ഞിട്ടുണ്ട് - പവാർ അവകാശപ്പെട്ടു. പത്രസമ്മേളനത്തിൽ പവാറിന്റെ കൊച്ചുമക്കളും പാർട്ടി സ്ഥാനാർഥികളായ യുഗേന്ദ്ര പവാർ, രോഹിത് പവാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.