കശ്​മീരിൽ എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​പോയി പീഡിപ്പിച്ച്​ ​െകാന്നു; പ്രതി​ അന്വേഷണ ഉ​േ​ദ്യാഗസ്​ഥൻ തന്നെ 

ശ്രീനഗർ: എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ക്രൂരമായി പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്​ഥൻ അറസ്​റ്റിൽ. ​പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കാൻ നിയോഗിച്ച ദീപക്​ ഖുജരിയ എന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ തന്നെയായിരുന്നു​ ക്രൂരകൃത്യം നടത്തിയത്​​. ജമ്മുവിൽ നിന്ന്​ 80 കിലോമീറ്റർ അകലെയുള്ള കതുഅ ജില്ലയിലെ നോമദ്​ വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന്​ കാട്ടി ഒരു മാസം മുമ്പാണ്​  പൊലീസിൽ പരാതിപ്പെട്ടത്​. ഒരാ​ഴ്​ചത്തെ ശക്​തമായ തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയ പൊലീസ്​ അവൾ ക്രൂരമായ പീഡനത്തിനിരയായെന്ന്​ സ്​ഥരീകരിച്ചിരുന്നു. 

എന്നാൽ പിന്നീട്​ പൊലീസ്​ പുറത്ത്​ വിട്ടത്​ ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ്​. എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിച്ച്​ കൊലപ്പെടുത്തിയത്, അവളെ​ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്​ഥൻ തന്നെയായിരുന്നു. പെൺകുട്ടിയുടെ തിരോധാനത്തിൽ കുടുംബം പരാതിയുമായി വന്നത്​ മുതൽ ദീപക്​ തെരച്ചിൽ സംഘത്തിൽ മുൻപന്തിയിലുണ്ടായിരുന്നു. പൊലീസ്​ ഉദ്യോഗസ്​ഥൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്​ അറിയിച്ചു. ‘നോമദ്​ വിഭാഗത്തിലുള്ള​വരിൽ ഭീതി സൃഷ്​ടിക്കുക’ എന്ന പ്രേരണയിലാണ്​ കൃത്യം ചെയ്​തതെന്നായിരുന്നു ദീപകി​​​െൻറ വിശദീകരണം. 

ജനുവരി​ 10നായിരുന്നു സംഭവം.​ രസന ജില്ലയിൽ കുതിരയെ മേക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയത്​ ദീപകും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ചേർന്നായിരുന്നു. ജനുവരി 17നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്​. ഹീരാനഗർ പൊലീസ്​ സ്​റ്റേഷനിലെ സ്​പെഷ്യൽ പൊലീസ്​ ഉദ്യോഗസ്​ഥനാണ് 28കാരനായ ദീപക്​. ക്രൈം ബാഞ്ചി​​​െൻറ പ്രത്യേക അന്വേഷണ സംഘമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. 

തിരച്ചിൽ സംഘത്തിലുണ്ടായിരുന്നുവെങ്കിലും കൊലപാതക അന്വേഷണത്തിൽ​ ദീപക്​ മുന്നോട്ട്​ വന്നിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച്​ ഡി.ജി.പി അലോക്​ പുരി പറഞ്ഞു. ​തട്ടിക്കൊണ്ട്​ പോകലും പീഡനവും കൊലപാതകവുമെല്ലാം ആസൂത്രിതമായിരുന്നുവെന്നും നേരത്തെ തന്നെ പെൺകുട്ടിയെ ദീപക്​ ലക്ഷ്യമിട്ടിരുന്നതായും പുരി കൂട്ടിച്ചേർത്തു. കൊലപാതക വിവരം പുറത്ത്​ പറയാതിരിക്കാൻ ദീപക്​ സഹകുറ്റവാളിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ്​ അറിയിച്ചു. കൃത്യം ചെയ്യാൻ കൂടെയുണ്ടായിരുന്ന ആൺകുട്ടിയോട്​ അവ​​​െൻറ മാതാപിതാക്കളെ വകവരുത്തുമെന്നായിരുന്നു ഭീഷണി​. 

പെൺകുട്ടിയുടെ കുടുംബവും നോമദ്​ വിഭാഗക്കാരും ചേർന്ന് കുറ്റവാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​  ഹീരാ നഗർ​ പൊലീസ്​ സ്​റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന്​ പെൺകുട്ടിയുടെ കുടുംബത്തെ ദീപക്​ ലാത്തി​െകാണ്ട്​ ക്രൂരമായി ആക്രമിച്ചതായി അവർ പരാതിപ്പെടുകയും ചെയ്​തിരുന്നു. പൊലീസ്​ ലാത്തിച്ചാർജിൽ നോമദ്​ വിഭാഗത്തിലെ നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. പെൺകുട്ടിയുടെ മൃതദേഹം സംസ്​കരിക്കുന്ന ചടങ്ങിലുണ്ടായ ലാത്തിച്ചാർജിലും നൂറ്​ കണക്കിന്​ നോമദ്​ സമുദായക്കാർക്ക്​ പരിക്കേറ്റിരുന്നു.


  

Tags:    
News Summary - Policeman Arrested For Rape And Murder Of 8-Year-Old Girl In Jammu - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.