ന്യൂഡൽഹി: കോവിഡ് ബാധിച്ച ഗർഭിണിക്ക് ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്ത് പൊലീസ് സബ് ഇൻസ്പെക്ടർ. ഗർഭിണിക്ക് അടിയന്തിരമായി പ്ലാസ്മ ആവശ്യമാണെന്ന് ഡൽഹി പോലീസിെൻറ ജീവൻ രക്ഷക് ടീമിലേക്ക് ഫോൺ സന്ദേശം ലഭിക്കുന്നതോടെയാണ് പ്രതീക്ഷയറ്റ കുടംബത്തിന് ആശ്വാസമാകുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്.
സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നോർത്ത് ജില്ലയിലെ റൂപ്പ് നഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആകാശ് പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ചത്. വസന്ത് കുഞ്ചിലെ ഐ.എൽ.ബി.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്തതോടെ ജീവിതത്തിലേക്ക് അമ്മയും കുഞ്ഞും തിരിച്ചു വന്നുവെന്നറിയുന്നതിൽ സന്തോഷിക്കുന്നുവെന്നും ആകാശ് പറഞ്ഞു.
27 വയസുള്ള യുവതി 21 ആഴ്ച ഗർഭിണിയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് 'ഒ' പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് പ്ലാസ്മ ആവശ്യമാണെന്ന് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ചിലരാണ് വിവരം പൊലീസിെൻറ ജീവൻ രക്ഷക് ടീമിനെ അറിയിച്ചത്.
പ്ലാസ്മ ദാതാക്കളെ കണ്ടെത്താൻ ഭർത്താവ് ശ്രമിച്ചെങ്കിലും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അതൊന്നും നടപ്പായില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അവസരത്തിലാണ് പൊലീസ് ഇടപെട്ടതെന്നും ഭർത്താവ് പറഞ്ഞു.
പൊലീസിെൻറ ജീവൻ രക്ഷക് ടീമിലേക്ക് പ്ലാസ്മക്കായി ആയിരത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിനകം നൂറിലധികം പോലീസ് ഉദ്യോഗസ്ഥർ പ്ലാസ്മ ദാനം ചെയ്യാൻ തയാറായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.