ശ്രീനഗർ: ഇന്ന് രാവിലെ ശ്രീനഗറിലെ ബട്മലൂവിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക സേനാ വിഭാഗത്തിലെ പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥനും രണ്ട് സി.ആർ.പി.എഫുകാർക്കും പരിക്കേറ്റു.
നഗരപ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ബട്മലൂവിൽ പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടെ ഉദ്യോഗസ്ഥർക്കു നേരെ ഭീകരവാദികൾ നിറെയാഴിക്കുകയായിരുന്നു.
പ്രദേശത്ത് മൊബൈൽ ഇൻറർെനറ്റ് വിഛേദിക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
On a specific information about presence of terrorists in a hideout, an operation was launched in Batmaloo Srinagar leading to exchange of fire, one SOG boy martyred, one JKP & 2 CRPF Jawans sustained injuries, operation continues.
— Shesh Paul Vaid (@spvaid) August 12, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.