ന്യൂഡൽഹി: മൂന്ന് വർഷത്തിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 230 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു.
2017 മുതൽ 2019 വരെ നടന്ന കൊലപാതകങ്ങളുടെ കണക്കാണിത്. 2017ൽ 99 രാഷ്ട്രീയ കൊലപാതകം നടന്നപ്പോൾ 2018ൽ 59ഉം 2019ൽ 72ഉം കൊലകൾ നടന്നു. ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലകൾ നടന്നത് ഝാർഖണ്ഡിലാണ്. ഈ കാലയളവിൽ 49 കൊലപാതകങ്ങളാണ് നടന്നത്. പശ്ചിമ ബംഗാളിൽ 27ഉം ബിഹാറിൽ 26ഉം കൊലപാതകങ്ങൾ നടന്നു. കർണാടകയിൽ 25ഉം കേരളത്തിലും മഹാരാഷ്ട്രയിലും 15 വീതവും കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.