കൊൽക്കത്ത: രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പരാജയങ്ങൾക്ക് വോട്ടിങ് യന്ത്രങ്ങളെ പഴിചാരുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇൗ അഭിപ്രായപ്രകടനം നടത്തിയത്.
ചില പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നതുപോലെ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാനുള്ള സാധ്യതയില്ലെന്നും വോട്ടിങ് യന്ത്രങ്ങളുടെ കൃത്യതയിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോൾ യന്ത്രങ്ങളുടെ പ്രവർത്തനത്തിലുണ്ടാവുന്ന പിഴവുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് മൂലം സംഭവിക്കുന്നതാണ്. പരിശീലന സമയത്ത് നിർദേശങ്ങൾ നൽകുേമ്പാൾ അവർ മൊബൈൽ ഫോണും വാട്സ്ആപ്പും നോക്കിയിരിക്കുകയാണ്. പിന്നീട്, വോട്ടിങ് യന്ത്രം തെറ്റായ രീതിയിൽ ഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.