ഇ.ഡി നോട്ടീസ് നിയമവിരുദ്ധം; ഉടൻ പിൻവലിക്കണമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയകേസിൽ ഇ.ഡി നൽകിയ സമൻസ് രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നാല് സംസ്ഥാനങ്ങളിൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് നോട്ടീസ് നൽകിയത്. ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും കെജ്രിവാൾ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്തിലാണ് കെജ്രിവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇ.ഡി ഓഫീസിൽ ഇന്ന് കെജ്രിവാൾ  ചോദ്യം ചെയ്യലിനും ഹാജരാകില്ല. മധ്യപ്രദേശിൽ ഇന്ന് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുണ്ട്. കെജ്രിവാൾ തെരഞ്ഞെടുപ്പ് പരിപാടിക്കായി മധ്യപ്രദേശി​േലക്ക് പോകുമെന്നാണ് വിവരം.

ത​ല​സ്ഥാ​ന​ത്തെ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​പി​ക്കു​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ വ്യാ​ഴാ​ഴ്ച എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ ആ​സ്ഥാ​ന​ത്തെ​ത്തുമെന്നായിരുന്നു റി​പ്പോർട്ടുകൾ. ചോ​ദ്യം ചെ​യ്യാ​ൻ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കെ​ജ്​​രി​വാ​ളി​നെ ചോ​ദ്യം ചെ​യ്യ​ലി​നു​ ശേ​ഷം അ​റ​സ്റ്റ്​ ചെ​യ്യാ​ൻ ഇ.​ഡി ഒ​രു​ങ്ങു​ന്ന​താ​യി ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ആ​പി​നെ ​ത​ക​ർ​ക്കാ​ൻ ഇ.​ഡി​യെ ച​ട്ടു​ക​മാ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മം പാ​ടേ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ കോ​ട​തി​ക​ൾ ഉ​ണ​രേ​ണ്ട സ​മ​യ​മാ​യെ​ന്ന്​ ഇ​തി​നി​ടെ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ എം.​പി പ​റ​ഞ്ഞു. ഒ​ട്ടു​മി​ക്ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഇ.​ഡി ഉ​ന്നം വെ​ക്കു​ക​യാ​ണ്. ഇ.​ഡി​യെ ദു​രു​പ​യോ​ഗി​ക്കു​ന്ന​തും തു​ട​ർ​ന്ന്​ നേ​താ​ക്ക​ൾ​ക്ക്​ ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​തും സ​ർ​ക്കാ​റി​ന്‍റെ കൈ​യി​ലെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​തി​നെ​തി​രെ ഇ​ൻ​ഡ്യ മു​ന്ന​ണി ഒ​റ്റ ശ​ബ്​​ദ​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​ക്ക്​ ജാ​മ്യം നി​ഷേ​ധി​ച്ച​പ്പോ​ൾ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - ‘Politically motivated’: Arvind Kejriwal writes to probe agency, may skip summons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.