രാജസ്ഥാനിലെ കരൺപൂരിൽ മാറ്റിവെച്ച തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

ജയ്പൂർ: രാജസ്ഥാനിലെ കരൺപൂർ മണ്ഡലത്തിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന് നടക്കും. കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായിരുന്ന ഗുർമീത് സിങ് കൂണാറിന്‍റെ മരണത്തെ തുടർന്നാണ് കരൺപൂരിൽ തെരഞ്ഞെടുപ്പ് മാറ്റിയത്.

വോട്ടെടുപ്പ് ജനുവരി അഞ്ചിനും ഫലപ്രഖ്യാപനം ജനുവരി എട്ടിനും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഡിസംബർ 12 മുതൽ പത്രിക നൽകാം.

രാജസ്ഥാനിൽ 200 സീറ്റുകളിൽ 199ലാണ് നവംബർ 25ന് വോട്ടെടുപ്പ് നടന്നത്. 115 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തിരുന്നു. 69 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. 

Tags:    
News Summary - Poll adjourned in Rajasthan Assembly seat due to candidate's death now on Jan. 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.