ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ ഓരോ നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ ിലെ വോട്ടെടുപ്പ് തുടങ്ങി. പാലാക്ക് പുറമെ, ഉത്തർപ്രദേശിലെ ഹാമിർപുർ, ഛത്തിസ്ഗഢിലെ ദേന്ത വാഡ, ത്രിപുരയിലെ ബദ്ഹർഗഢ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പാലാ ഒഴികെയുള്ള മൂന്ന് മണ്ഡലങ്ങളിൽ മോദി ഫാക്ടറിൽ പ്രതീക്ഷയർപ്പിച്ചാണ് ബി.ജെ.പി പ്രചാരണം നടത് തിയത്. മൂന്നും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. ഈ മാസം 27നാണ് ഫലപ്രഖ്യാപനം.
ഹാ മിർപുർ
ലേക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിനു പു റമെ, മഹാസഖ്യമായി ഒന്നിച്ചു നിന്ന എസ്.പിയും ബി.എസ്.പിയും വേറിട്ടു മത്സരിക്കുന്നതിനാ ലും ഹാമിർപുറിൽ ബി.ജെ.പി പ്രതീക്ഷയിലാണ്. രണ്ടു പതിറ്റാണ്ട് പഴക്കമുള്ള കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ അശോക് കുമാർ ചണ്ഡൽ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
നേരത്തേ കോൺഗ്രസിലും സമാജ്വാദി പാർട്ടിയിലുമുണ്ടായിരുന്ന പ്രമുഖ ഠാകൂർ കുടുംബാംഗം യുവരാജ് സിങ്ങാണ് ബി.ജെ.പി സ്ഥാനാർഥി. എസ്.പി വോട്ടുകൾ കൂടി ലക്ഷ്യമിട്ട് മുസ്ലിം സ്ഥാനാർഥി നൗഷാദ് അലിയെയാണ് ബി.എസ്.പി രംഗത്തിറക്കിയിരിക്കുന്നത്. ഒ.ബി.സി വിഭാഗക്കാരനായ മനോജ് കുമാർ പ്രജാപതി എസ്.പിയുടെയും ഒ.ബി.സിയിലെ മല്ല ജാതിക്കാരനായ ഹർദീപക് നിഷാദ് കോൺഗ്രസിെൻറയും സ്ഥാനാർഥിയാണ്.
ബദ്ഹർഗഢ്
ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിലെ ബദ്ഹർഗഢിൽ ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ദിലീപ് സർക്കാറിെൻറ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നേരത്തേ തൃണമൂൽ, കോൺഗ്രസ് പാളയത്തിലായിരുന്ന ദിലീപ് സർക്കാർ ദീർഘകാലം മണ്ഡലം കൈവശം വെച്ചിരുന്നു. 1988, 1998, 2008, 2013 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച അദ്ദേഹം 2018ലാണ് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ മിമി മജുംദാർ (ബി.ജെ.പി), രത്തൻദാസ് (കോൺഗ്രസ്), ബുൽതി കർമകർ (സി.പി.എം) എന്നിവരാണ് സ്ഥാനാർഥികൾ.
ദന്തേവാഡ
രാഷ്്ട്രീയ കാഴ്ചപ്പാടിനൊപ്പം സുരക്ഷാകാരണങ്ങളാലും ദന്തേവാഡ ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്. മാവോവാദി സ്വാധീന മേഖലയിൽപ്പെട്ട ശ്യാംഗിരി ഗ്രാമത്തിൽ ഏപ്രിൽ ഒമ്പതിനുണ്ടായ സ്ഫോടനത്തിൽ നാലു പൊലീസുകാർക്കൊപ്പം ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ഭിമ മാണ്ഡവിയും കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉപതെരെഞ്ഞടുപ്പ്. 18,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
സുരക്ഷ മുൻനിർത്തി രാവിലെ ഏഴുമുതൽ മൂന്നുവരെ മാത്രമാണ് വോട്ടെടുപ്പ് സമയം. മാവോവാദികളാൽ കൊല്ലപ്പെട്ട നേതാക്കളുടെ വിധവകളാണ് ഇവിടെ ഏറ്റുമുട്ടുന്നത്. മാണ്ഡവിയുടെ ഭാര്യ ഓജസി (ബി.ജെ.പി), മഹേന്ദ്ര കർമയുടെ ഭാര്യ ദേവ്തി (കോൺഗ്രസ്) എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 2000 വോട്ടിെൻറ നേരിയ ഭൂരിപക്ഷമാണ് ദേവ്തിക്കെതിരെ മാണ്ഡവി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.