ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗതി നിർണയിക്കുന്നതിൽ പ്രധാനമായ നിയമ സഭ തെരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ന് പുറത്തുവരും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെ ലങ്കാന, മിസോറം എന്നിവിടങ്ങളിലെ വോെട്ടണ്ണൽ രാവിലെ എട്ടിന് തുടങ്ങും.
10 മണിയോട െ പ്രവണതകൾ വ്യക്തമാവും. ഉച്ചയാവുേമ്പാൾ അന്തിമനില അറിയാം. ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലായി വിശേഷിപ്പിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണ് നടന്നത്. എക്സിറ്റ് േപാൾ ഫലങ്ങൾ ബി.ജെ.പിക്ക് തിരിച്ചടിയും കോൺഗ്രസിനു പ്രതീക്ഷയുമാണ് സമ്മാനിച്ചത്. പ്രവചനങ്ങൾക്കപ്പുറത്തെ യഥാർഥചിത്രം രണ്ടു പാർട്ടികൾക്കും അതിെൻറ നേതാക്കൾക്കും അങ്ങേയറ്റം പ്രധാനമാണ്.
കോൺഗ്രസിനാണ് നേട്ടമെങ്കിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യനീക്കങ്ങൾക്ക് പുതിയ ഉൗർജം കൈവരും. വോെട്ടണ്ണലിനു തലേന്ന് നടന്ന പ്രതിപക്ഷ നേതൃയോഗത്തിൽ നിലപാടുകളിലെ ഭിന്നതകൾ മാറ്റിവെച്ച് 21 പാർട്ടികളാണ് പെങ്കടുത്തത്.
ബി.ജെ.പി മേധാവിത്വം നേടിയാൽ മോദിയുടെ രണ്ടാമൂഴമെന്ന പ്രകമ്പനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക. ഇതിനിടെ, വോട്ടുയന്ത്രത്തിലെ പിഴവുകളും വോട്ടുയന്ത്രം പെരുവഴിയിൽ കണ്ടതും വിവാദമായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.