മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തും -പ്രധാനമന്ത്രി

ന്യൂഡൽഹി: മാർപാപ്പ ഇന്ത്യയിൽ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കും മറ്റു പ്രമുഖർക്കും നൽകിയ ക്രിസ്മസ് വിരുന്നിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

2024 പകുതിയോടെയോ 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തും. മാർപാപ്പയെ കാണാൻ സാധിച്ചത് ജീവിതത്തിലെ അസുലഭ നിമിഷങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് ഒരുക്കിയത്.

ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കാമെന്നും യേശു പകർന്നുനൽകിയ മഹത്തായ പാഠങ്ങൾ ഓർക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - Pope will visit India says Prime Minister Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.