നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പി.എഫ്.ഐ) കോൺഗ്രസും ഒരുപോലെയാണെന്ന് താൻ പറയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസും പി.എഫ്.ഐയും തമ്മിൽ ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം കർണാടക സന്ദർശനത്തിനിടെ അമിത് ഷാ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.എൻ.ഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പി.എഫ്.ഐയും കോൺഗ്രസും ഒരുപോലെയാണെന്ന് ഞാൻ പറയില്ല. പി.എഫ്.ഐക്കെതിരെ നിരവധി കേസുകളുണ്ട്. എന്നാൽ, കോൺഗ്രസ് ഇവർക്കെതിരായ കേസുകൾ പിൻവലിക്കാനാണ് ശ്രമിച്ചത്. ഇത് അവസാനിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇതിൽ വിഷമം തോന്നാൻ എന്താണുള്ളത്?. ഞങ്ങൾ പി.എഫ്.ഐയെ നിരോധിച്ചു. അവർ മതപരിവർത്തനവും തീവ്രവാദവും പ്രചരിപ്പിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഭീകരവാദത്തിന് ഇടമൊരുക്കാനാണ് അവർ ശ്രമിച്ചത്. അവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് നല്ലതല്ലെന്ന് സ്ഥിരീകരിക്കുന്ന നിരവധി രേഖകൾ ഞങ്ങളുടെ പക്കലുണ്ട്’’ അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.