വധക്കേസ് പ്രതിയായ പോപുലർ ഫ്രണ്ട് നേതാവ് പിടിയിൽ

ന്യൂഡൽഹി: ആർ.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പോപുലർ ഫ്രണ്ട് നേതാവിനെ മുംബൈ വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. 2016 മുതൽ ഒളിവിലായിരുന്ന ഘൗസ് നയാസി, താൻസനിയയിൽനിന്ന് എത്തിയ ഉടൻ പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരു ശിവാജി നഗറിൽ പ്രമുഖ ആർ.എസ്.എസ് നേതാവ് രുദ്രേഷിനെ 2016 ഒക്ടോബർ 16ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. നയാസി അറസ്റ്റിലായതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. മറ്റ് പ്രതികൾക്കെതിരെ ബംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

Tags:    
News Summary - Popular Front leader arrested in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.