തമിഴ്നാട്ടിൽ ആറിടങ്ങളിലായി പോപ്പുലർ ഫ്രണ്ടിനെതിരായി എൻ.ഐ.എ പരിശോധന

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ നടപടിയുടെ ഭാഗമായി തമിഴ്നാട്ടിലെ നാലു ജില്ലകളിൽ ആറിടത്തായി എൻ.​ഐ.എ പരിശോധന. മധുരൈ, ചെ​ന്നൈ, ദിണ്ടിഗൽ, തേനി ജില്ലകളിലാണ് പരിശോധന നടക്കുന്നത്.

എൻ.ഐ.എയുടെ വിവിധ സംഘങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം സെപ്തംബർ 19 നാണ് പി.എഫ്.ഐയുമായി ബന്ധപ്പെട്ട് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്. അന്ന് പിടിയിലുള്ളവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പരിശോധന നടത്തുകയും നിരവധി രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

കേസിൽ 10-ാമത്തെ പ്രതിയെ പിടിച്ച് അഞ്ചുമാസങ്ങൾക്ക് ശേഷമാണ് പുതിയ റെയ്ഡ്. ക​ഴിഞ്ഞ വർഷം ഡിസംബർ 14നാണ് ഉമർ ശെരീഫ് ആർ(43) എന്നയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 

Tags:    
News Summary - Popular Front of India case: NIA raids six places in 4 districts of Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.