മുംബൈ: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ യൂട്യൂബറായ ജിതേന്ദ്ര അഗർവാളിനെ (ജിത്തു ജാൻ) പൊലീസ് അറസ്റ്റ് ചെയ്തു. ജിത്തുവിെൻറ ഭാര്യ കോമൾ അഗർവാളിനെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. കോമളിനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
കോമളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടമരണമെന്ന നിലയിലായിരുന്നു ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മരിച്ച സ്ത്രീയുടെ മാതാവും സഹോദരിയും നൽകിയ പാരാതികളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304, 306, 506 വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ് എടുത്തത്.
മാർച്ച് നാലിനാണ് കോമൾ ജിതേന്ദ്രക്കൊപ്പം വീടുവിട്ടിറങ്ങിയത്. ശേഷം മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാതെ ഇരുവരും വിവാഹിതരായി. വീട്ടുജോലിയുടെ പേരിൽ ജിതേന്ദ്ര കോമളിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
ഗാർഹിക പീഡനത്തിനെ കുറിച്ച് സഹോദരി പ്രിയയോട് പരാതിപ്പെടരുതെന്ന് പ്രതി കോമളിനെ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് തവണ അവർ സഹോദരിയെ വിളിച്ച് മർദ്ദനത്തെ കുറിച്ച് പറഞ്ഞു. ഒരിക്കൽ അവർ വീട്വിട്ടിറങ്ങുകയും ചെയ്തു.
'എെൻറ സഹോദരിയെ ശാരീരികമായി ഇങ്ങനെയും പീഡിപ്പിച്ച ജിതേന്ദ്ര അവളെ കൊല്ലാനും മടിക്കില്ലെന്ന് ഉറപ്പാണ്' -പ്രിയ പറഞ്ഞു. കോമളിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതായി പൊലീസാണ് കുടുംബത്തെ അറിയിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ജിതേന്ദ്രയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.