ന്യൂഡൽഹി: ജനന നിയന്ത്രണ നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ. ചൊവ്വാഴ്ച ഛത്തിസ്ഗഢിലെ റായ്പുരിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനന നിയന്ത്രണ നിയമം ഉടൻ കൊണ്ടുവരുമെന്നും തൊട്ടുപിറകെ ശക്തമായ മറ്റു തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ഛത്തിസ്ഗഢ് സർക്കാറിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. ജലജീവൻ പദ്ധതി ദേശീയതലത്തിൽ 50 ശതമാനം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത് 23 ശതമാനം മാത്രമേ ലക്ഷ്യം കൈവരിച്ചിട്ടുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.