യു.പി നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ നാഥ് മിത്തല്‍ 

ഉത്തര്‍ പ്രദേശില്‍ ജനസംഖ്യ വര്‍ധിക്കുന്നു, പരിശോധിക്കണമെന്ന്‌ നിയമ കമ്മീഷന്‍

ലഖ്‌നോ: ഉത്തര്‍ പ്രദേശില്‍ ജനസംഖ്യ വര്‍ധിക്കുകയാണെന്നും പരിശോധിക്കണമെന്നും സംസ്ഥാന നിയമ കമ്മീഷന്‍. ഇത് ആശുപത്രി, ഭക്ഷ്യധാന്യം, പാര്‍പ്പിടം എന്നീ മേഖലക്ക് സമ്മര്‍ദമുണ്ടാക്കുകയാണെന്നും യു.പി നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ നാഥ് മിത്തല്‍ പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യ ഒരു സ്‌ഫോടനാത്മക ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇത് ആശുപത്രികള്‍, ഭക്ഷ്യധാന്യങ്ങള്‍, വീടുകള്‍ അല്ലെങ്കില്‍ തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു -അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ ഏതെങ്കിലും മതത്തിനോ മനുഷ്യാവകാശത്തിനോ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യയെക്കുറിച്ച് ഒരു പരിശോധന ഉണ്ടായിരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും വ്യത്യസ്തമാണെന്നും ആദിത്യ നാഥ് മിത്തല്‍ വ്യക്തമാക്കി.

Tags:    
News Summary - Population is nearing an explosive stage in UP says State Law Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.