കൊൽക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളിലുണ്ടായ സംഘർഷങ്ങളിൽ മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിനോട് നിർദേശിച്ച് കൊൽക്കത്ത ഹൈകോടതി. സംഘർഷത്തിൽ പരിക്കേറ്റവർക്ക് ചികിത്സയും റേഷനും ഉറപ്പാക്കണം. റേഷൻ കാർഡ് ഇല്ലെങ്കിലും ഇവർക്ക് റേഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കൃത്യമായി സൂക്ഷിക്കാൻ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് പശ്ചിമബംഗാളിൽ വലിയ സംഘർഷങ്ങളുണ്ടായത്.
തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു സംഘർഷം. ഇക്കാര്യത്തിൽ പരസ്പരം കുറ്റപ്പെടുത്തി ഇരു പാർട്ടികളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.