65 കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും പോസ്റ്റൽ വോട്ട് 

ന്യൂഡൽഹി: കോവിഡ് പശ്ചാതലത്തിൽ 65 വയസ്സിന് മുകളിലുള്ളവർക്കും പോസ്റ്റൽ വോട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ സൗകര്യം കോവിഡ് ബാധിച്ചവർക്കും ചികിത്സയിലുള്ളവർക്കും ക്വാറൻറൈനിൽ കഴിയുന്നവർക്കും ലഭിക്കും. ഒക്ടോബറിർ-നവംബർ മാസങ്ങളിൽ ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
                                                                                                                                                                                                                                                                          
80 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ശാരീരിക അവശതകളുള്ളവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി ചെയ്തിരുന്നു. കോവിഡിനെ തുടർന്ന് പ്രായപരിധി 80ൽ നിന്ന് 65 ആക്കാനുള്ള നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു. നിയമന്ത്രാലയം  അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
        
ഇതേതുടർന്ന് അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങൾ സംവിധാനിക്കുെമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
                                                                                                                                                                                  
നിതീഷ് കുമാറിൻറെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാരിൻറെ കാലാവധി 2020 നവംബര്‍ 29നാണ് അവസാനിക്കുക. അതിന് മുമ്പായി ഒക്ടോബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 243 സീറ്റുകളിലേക്കാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Postal Voting For Covid Cases, Elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.