വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന്​ പു​നീ​ത്​ രാ​ജ്​​കു​മാ​റി​നെ ക​രു​വാ​ക്കി പോ​സ്റ്റ്​ കാ​ർ​ഡ്​ ന്യൂ​സ്​

ബം​ഗ​ളൂ​രു: അ​ന്ത​രി​ച്ച യു​വ​ന​ട​ൻ പു​നീ​ത്​ രാ​ജ്​​കു​മാ​റി​നെ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന്​ ക​രു​വാ​ക്കി പോ​സ്റ്റ്​ കാ​ർ​ഡ്​ ന്യൂ​സ്.

ക​ള്ള​വാ​ർ​ത്ത​ക​ളു​ടെ​യും വ​ർ​ഗീ​യ വി​ദ്വേ​ഷ വാ​ർ​ത്ത​ക​ളു​ടെ​യും പേ​രി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ട്ട ഹി​ന്ദു​ത്വ അ​നു​കൂ​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മം​കൂ​ടി​യാ​ണ്​ മ​ഹേ​ഷ്​ ഹെ​ഗ്​​ഡെ എ​ഡി​റ്റ​റാ​യ പോ​സ്​​റ്റ്​ കാ​ർ​ഡ്​ ന്യൂ​സ്. സാ​ൻ​ഡ​ൽ​വു​ഡ്​ സൂ​പ്പ​ർ സ്റ്റാ​റാ​യി​രു​ന്ന പു​നീ​തി​ന്‍റെ ജ​ന്മ​ദി​നം വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു. ഈ ​ദി​വ​സ​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യ 'ജെ​യിം​സ്​' തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, ശി​രോ​വ​സ്​​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹൈ​കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്​​ലിം​ക​ൾ ബ​ന്ദ്​ വ്യാ​ഴാ​ഴ്ച ആ​ച​രി​ച്ചി​രു​ന്നു.​ സി​നി​മ​യു​ടെ റി​ലീ​സി​ങ്ങും ബ​ന്ദ്​ ദി​നാ​ച​ര​ണ​വും ആ​ക​സ്മി​ക​മാ​യി ഒ​രു ദി​വ​സ​ത്തി​ലാ​യ​തി​നെ​യാ​ണ്​ പോ​സ്റ്റ്​ കാ​ർ​ഡ്​ ന്യൂ​സ്​ വ​ർ​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ങ്ങി​ന്‍റെ​യും ബ​ന്ദി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ, 'ശാ​ന്തി​യു​ടെ അം​ബാ​സ​ഡ​റാ​യി​രു​ന്ന പു​നീ​തി​നെ അ​പ​മാ​നി​ക്കു​ന്ന​താ​ണി​ത്.

പു​നീ​തി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ​ത​ന്നെ എ​ന്തു​കൊ​ണ്ടാ​ണ്​ മു​സ്​​ലിം​ക​ൾ ക​ർ​ണാ​ട​ക ബ​ന്ദ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്​? ഇ​തു​വ​ഴി ക​ന്ന​ഡ മ​ണ്ണി​നെ​യാ​ണ്​ മു​സ്​​ലിം​ക​ൾ അ​പ​മാ​നി​ച്ച​ത്​' എ​ന്ന്​ പോ​സ്റ്റ്​ ചെ​യ്തു. എ​ന്നാ​ൽ, ര​ണ്ട്​ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത്​ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്താ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും എ​തി​ർ​ത്തു. പു​നീ​തി​നോ​ട്​ സ്​​നേ​ഹ​മു​ണ്ടെ​ങ്കി​ൽ ബി.​ജെ.​പി പ്രൊ​പ​ഗ​ണ്ട​യാ​യ 'ക​ശ്മീ​ർ ഫ​യ​ൽ​സ്​' സി​നി​മ​ക്ക്​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നി​കു​തി ഒ​ഴി​വാ​ക്കി​യ​തു​പോ​ലെ 'ജെ​യിം​സ്​' സി​നി​മ​ക്കും നി​കു​തി ഒ​ഴി​വാ​ക്കു​മോ എ​ന്ന്​ ചി​ല​ർ ക​മ​ന്‍റ്​ ചെ​യ്തു. മ​ഹാ​നാ​യ ന​ട​ൻ രാ​ജ്​​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്ത​രു​തെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Postcard News using Puneet Rajkumar for hate propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.