വോട്ട് വിൽക്കരുത്; മുനുഗോഡ ഉപതെരഞ്ഞടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ പോസ്റ്ററുകൾ

ഹൈദരാബാദ്: മുനുഗോഡ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയിൽ വോട്ടുവിൽക്കരുത് എന്ന അഭ്യർഥനയുമായി പോസ്റ്ററുകൾ. നൽഗോണ്ട ജില്ലയിലാണ് അഞ്ജാതർ പോസ്റ്ററുകൾ സ്ഥാപിച്ചത്. ഒരു കുപ്പി മദ്യത്തിനും നോട്ടുകൾക്കും വേണ്ടി അഞ്ചുവർഷത്തെ ഭാവി വിൽക്കുന്നവർ മരിച്ചതിന് സമമാണെന്നും പോസ്റ്ററിൽ പറയുന്നു. ക്ഷേമം, ഐക്യം, സാമൂഹ്യനീതി, പുരോഗതി, ധാർമ്മികത എന്നിവയ്‌ക്കായി വോട്ടുചെയ്യണമെന്നും അടിമകളാവരുതെന്നും പോസ്റ്ററിലുണ്ട്.

നവംബർ മൂന്നിനാണ് മുനുഗോഡ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്താൻ ആളുകളെ പണം വാങ്ങാൻ പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് ടി.ആർ.എസ് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ടി.ആർ.എസിനെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗങ്ങൾ അദ്ദേഹം നടത്തുന്നുണ്ടെന്നും ടി.ആർ.എസിന്‍റെ പരാതിയിൽ പറയുന്നു. 

Tags:    
News Summary - Posters with ‘Don’t sell your vote’ emerge across Telangana’s Nalgonda ahead of Munugode bypolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.