ബംഗളൂരു: വീണ്ടും മാമ്പഴ സീസൺ ആരംഭിച്ചതോടെ ഒാൺലൈനായി ഒാർഡർ ചെയ്യുന്നവർക്ക് മാമ്പഴം എത്തിച്ചുനൽകാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്.
ഇന്ത്യ പോസ്റ്റിലൂടെ ഏതുതരം മാമ്പഴവും ഒാൺലൈനായി ഒാർഡർ ചെയ്യാം. ഒാർഡർ ചെയ്യുമ്പോഴുള്ള വിലാസത്തിൽ മാമ്പഴങ്ങൾ എത്തിക്കും. കർണാടക സംസ്ഥാന മാമ്പഴ വികസന വിപണന കോർപറേഷനുമായി സഹകരിച്ചുകൊണ്ടാണ് തപാൽ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
മുൻ വർഷവും സമാനമായ രീതിയിൽ തപാൽ വകുപ്പ് ഒാൺലൈനായി മാമ്പഴങ്ങളുടെ ഒാർഡറുകൾ സ്വീകരിച്ചിരുന്നു. ഒാൺലൈനിൽ ലഭിക്കുന്ന ഒാർഡറുകൾക്ക് അനുസരിച്ച് മാമ്പഴ വികസന കോർപറേഷൻ പ്രത്യേകം പാക്ക്ചെയ്ത് മാമ്പഴങ്ങൾ തപാൽ വകുപ്പിന് കൈമാറും. തുടർന്ന് ഉപഭോക്താവിന് തപാൽ വകുപ്പ് കൈമാറും.
കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തിനിടെയും മാമ്പഴങ്ങൾ ഇത്തരത്തിൽ എത്തിക്കുന്നത് വൻവിജയമായിരുന്നു. കഴിഞ്ഞ സീസണിൽ 33,903 ഒാർഡറുകളിലായി 25.7ലക്ഷത്തിെൻറ വരുമാനമാണുണ്ടായത്.
ഇത്തവണയും കൂടുതൽ ഒാർഡറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പോസ്റ്റ്മാനായിരിക്കും മാമ്പഴങ്ങൾ വീടുകളിൽ എത്തിക്കുക. https://www.karsirimangoes.karnataka.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ഒാർഡറുകൾ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.