ന്യൂഡൽഹി: കോവിഡ് ബാധ കൂടുതൽ പേരിേലക്ക് പകരാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ഡൽഹിയിൽ ആളുകൾ കൂടുന്നതിനും മറ്റും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാർത്ത സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണം ശാഹീൻബാഗ് സമരത്തിനും ബാധകമാകും.
രാത്രി ക്ലബുകൾ, ജിമ്മുകൾ, സ്പാകൾ തുടങ്ങിയവ മാർച്ച് 31 വരെ അടച്ചിടും. വിവാഹം പോലെയുള്ള ചടങ്ങുകൾ മാറ്റിവെക്കാൻ നിർദേശം നൽകി. 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന മത, സാംസ്കാരിക പരിപാടികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾക്ക് 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായി പണം കൊടുത്ത് താമസിക്കാൻ തരത്തിൽ മൂന്നു ഹോട്ടലുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.